തീവ്രവാദ കേസിലെ പ്രതിയെ സ്ഥാനാര്‍ഥിയായി ഞാന്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലോ? സ്വാധി പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മെഹ്ബൂബ മുഫ്തി

ഹിന്ദു തീവ്രവാദം വിഷയമാകുമ്പോള്‍ കാവി മതഭ്രാന്തന്മാര്‍ പറയുക തീവ്രവാദത്തിന് മതമില്ലെന്നാണ്
തീവ്രവാദ കേസിലെ പ്രതിയെ സ്ഥാനാര്‍ഥിയായി ഞാന്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലോ? സ്വാധി പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രഗ്യ സിംഗ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മെഹ്ബൂബ മുഫ്തി. ഒരു തീവ്രവാദ കേസിലെ പ്രതിയെ ഞാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ചോദിക്കുന്നത്. 

ഒരു തീവ്രവാദ കേസിലെ പ്രതിയെ ഞാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ ഉയരുന്ന പ്രതിഷേധത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. മെഹ്ബൂബ ടെററിസ്റ്റ് എന്ന പേരില്‍ ഹാഷ്ടാഗ് നിരത്തി മാധ്യമങ്ങള്‍ ബഹളം തുടങ്ങും. ഹിന്ദു തീവ്രവാദം വിഷയമാകുമ്പോള്‍ കാവി മതഭ്രാന്തന്മാര്‍ പറയുക തീവ്രവാദത്തിന് മതമില്ലെന്നാണ്. അല്ലാത്തപ്പോഴെല്ലാം എല്ലാ മുസ്ലീംങ്ങളും തീവ്രവാദികള്‍. നിരപരാധി എന്ന് തെളിയും വരെ കുറ്റക്കാരനാണെന്നും മെഹ്ബൂബ തന്റെ ട്വിറ്റില്‍ കുറിക്കുന്നു. 

2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിരിക്കെയാണ് പ്രഗ്യ സിംഗ് മത്സരിക്കുന്നത്. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെയാണ് ബിജെപി മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയെ നിര്‍ത്തുന്നത്. എന്‍ഐഎ ക്ലീന്‍ ചീട്ട് നല്‍കിയെങ്കിലും കേസില്‍ നിന്നും പ്രഗ്യ സിംഗിനെ ഒഴിവാക്കാന്‍ വിചാരണ കോടതി തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com