നവ വധുവിനെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടുപോയി; സംഭവം നടന്നത് വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
നവ വധുവിനെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടുപോയി; സംഭവം നടന്നത് വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം

സിക്കാര്‍: വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മുന്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. തോക്കു ചൂണ്ടി ഭയപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. 

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് ഇവരുടെ മുന്‍ കാമുകനായ അങ്കിത് സെവ്ഡ എന്നയാളും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. 

അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com