പാകിസ്ഥാന്‍ ആയുധം കടത്തുന്നുവെന്ന് വിവരം: നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്തി

നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പാകിസ്ഥാന്‍ ആയുധം കടത്തുന്നുവെന്ന് വിവരം: നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്തി

ശ്രീനഗര്‍: പാകിസ്ഥാന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്തി. നാളെ മുതല്‍ നിയന്ത്രണരേഖ വഴി വ്യാപാരങ്ങളൊന്നും നടക്കില്ല.

നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വ്യാപാരത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വ്യാപാരത്തിന്റെ പേരില്‍ പാകിസ്ഥാന്‍ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറന്‍സി വിതരണമെന്നിവയാണ് നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com