ആറര ലക്ഷം കൃഷ്ണന്‍മാര്‍, 9 ലക്ഷം അര്‍ജുനന്‍മാര്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ മഹാഭാരത യുദ്ധം!

പതിനേഴാം ലോക്ഭയിലേക്കുള്ള  തെരഞ്ഞെടുപ്പ് മഹാഭാരത യുദ്ധമല്ല, പക്ഷേ ഇതിഹാസത്തിലെ കഥാപാത്രങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്യാനെത്തുന്നത്
ആറര ലക്ഷം കൃഷ്ണന്‍മാര്‍, 9 ലക്ഷം അര്‍ജുനന്‍മാര്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ മഹാഭാരത യുദ്ധം!

തിനേഴാം ലോക്ഭയിലേക്കുള്ള  തെരഞ്ഞെടുപ്പ് മഹാഭാരത യുദ്ധമല്ല, പക്ഷേ ഇതിഹാസത്തിലെ കഥാപാത്രങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്യാനെത്തുന്നത്! തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 6.5 ലക്ഷം വോട്ടര്‍മാര്‍ക്കാണ് കൃഷ്ണനെന്ന് പേരുള്ളത്. 30 ലക്ഷം പേര്‍ക്ക് ഗീതയെന്നും പേരുണ്ട്. 

മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുത്ത സഞ്ജയന്റെ പേരുള്ളത് 26.70ലക്ഷം പേര്‍ക്ക് മുകളിലാണ്. അര്‍ജുനന്റെ പേരുള്ളവര്‍ 9.2ലക്ഷവും ഭീമന്റെ പേരുള്ളത് 2.9ലക്ഷം പേര്‍ക്കുമാണ്. 

ഹിന്ദി ഭൂരിപക്ഷ മേഖലിയില്‍ ദ്രൗപതി എന്ന പേര് അത്ര ജനകീയമല്ല, എന്നാലും 95,966പേര്‍ക്ക് ഈ പേരുണ്ട്. 16,225 യുധിഷ്ടിരന്‍മാരും 1,422 ദ്രോണാചാര്യന്‍മാരുമുണ്ട്. 23,253 ഭീഷ്മര്‍മാരാണുള്ളത്. ഇതിഹാസത്തിലെ പ്രധാന വില്ലനായ ദുര്യോധനന്റെ പേരുളളത് 62,311പര്‍ക്കാണ്. 

നകുലന്‍, സഹദേവന്‍, അഭിമന്യു എന്നീ പേരുകളും ഇവിടെ ധാരാളമുണ്ട്. പുണ്യനഗരമായി കണക്കാക്കപ്പെടുന്ന മഥുരയില്‍ 9,000 രാധമാരും അത്രയും തന്നെ കൃഷ്ണന്‍മാരുമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിടുന്നത് പുണ്യമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നതെന്നും രണ്ട് പതിറ്റാണ്ട് മുമ്പുവരെ ശിവ, ഗൗരി, മീര തുടങ്ങിയ പേരുകളായിരുന്നു വ്യാപകമെന്നും സാമൂഹ്യ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഇടയ്ക്ക് വച്ച് ബോളിവുഡ് അഭിനേതാക്കളുടെ പേരുകളായിരുന്നു വ്യാരപകം. എന്നാല്‍ പിന്നീട് ഇത് പുരാണ കഥാപാത്രങ്ങള്‍ക്ക് മാറിക്കൊടുക്കുകയായിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com