കോൺ​ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി
കോൺ​ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പാര്‍ട്ടി പദവികളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കിയിട്ടുണ്ട്.

തന്നോട്​ മോശമായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ കോൺ​ഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രിയങ്ക ട്വിറ്ററിലും പ്രതികരിച്ചിരുന്നു.

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. പാർട്ടിക്കായി തനിക്ക്​ നിരവധി വിമർശനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്​. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാവില്ലെന്നത്​ സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൻെറ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടർന്നാണ്​ പ്രിയങ്ക ചതുർവേദി പരാതി നൽകി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com