'ചൗക്കിദാർ ചോർ ഹെ' പരസ്യം വേണ്ട ; വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നൽകിയ പരാതിയിലാണ് കമ്മിഷന്‍റെ നടപടി
'ചൗക്കിദാർ ചോർ ഹെ' പരസ്യം വേണ്ട ; വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള പരസ്യത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിക്കെതിരെ കോൺഗ്രസ് പുറത്തിറക്കിയ ‌'ചൗക്കിദാർ ചോർ ഹെ' (കാവൽക്കാരൻ കള്ളൻ) പരസ്യത്തിനാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയത്. പരസ്യം ഉടൻ പിൻവലിക്കണമെന്ന് മധ്യപ്രദേശ് ജോയിന്‍റ് ചീഫ് ഇലക്റ്ററൽ ഓഫിസർ രാജേഷ് കൗൾ കോൺഗ്രസ് നേതൃത്വത്തിനു നിർദേശം നൽകി. ‌

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നൽകിയ പരാതിയിലാണ് കമ്മിഷന്‍റെ നടപടി. എന്നാൽ പരസ്യത്തിൽ ആരുടെയും പേരു പരാമർശിക്കുന്നില്ലെന്നും അതിനാൽ ഉത്തരവ് പുഃനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com