കൂട്ടബലാത്സംഗ ശ്രമം ചെറുത്തു ; കൗമാരക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കൂട്ടബലാത്സംഗ ശ്രമം ചെറുത്തു ; കൗമാരക്കാരിക്ക് നേരെ ആസിഡ് ആക്രമണം

 പട്‌ന: കൂട്ടബലാത്സംഗം ചെറുത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ്‌ ആക്രമണം. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം. നാലംഗ സംഘമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എതിര്‍ത്ത് രക്ഷപെടാന്‍ നോക്കിയ പെണ്‍കുട്ടിയെ ആസിഡില്‍ കുളിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഭഗല്‍പൂര്‍ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് ഭഗല്‍പൂര്‍ പൊലീസ് സൂപ്രണ്ട് ആശിഷ് ഭര്‍ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com