ഞങ്ങള്‍ മുസ്ലീംങ്ങള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല: തടവുകാരന്റെ ദേഹത്ത് ചാപ്പകുത്തിയ സംഭവത്തില്‍ ഒവൈസി

ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു ഒവൈസി ട്വീറ്റ് ചെയ്തത്.
ഞങ്ങള്‍ മുസ്ലീംങ്ങള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല: തടവുകാരന്റെ ദേഹത്ത് ചാപ്പകുത്തിയ സംഭവത്തില്‍ ഒവൈസി

ഡല്‍ഹി: തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരനെ മര്‍ദിച്ച് അവശനാക്കി ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി രംഗത്ത്. കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ ചാപ്പകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു ഒവൈസി ട്വീറ്റ് ചെയ്തത്. ജയിലിലെ തടവുകാരനായ ഷാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ്  അധികൃതര്‍ ചാപ്പ കുത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇയാളുടെ കുടുംബം കാര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.  

രണ്ടു ദിവസമായി ഷാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്ലീമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാബിറിന് ദേഹ പരിശോധനയ്ക്ക് വിധേയമാക്കി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. 

ഷാബിറിനെ ഒന്നാം നമ്പര്‍ ജയിലിലേക്ക് മാറ്റിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.  മോക്ക നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് ഷാബിറെന്നും കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ഇര്‍ഫാന്‍ ഗ്യാങുകാരന്‍ ആണെന്നുമാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com