പോളിം​ഗ് അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർത്തു; ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ 

ബി​ജെ​പി നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി നി​ൽ​മാ​ണി ബി​സോ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്
പോളിം​ഗ് അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർത്തു; ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ 

ഭൂ​വ​നേ​ശ്വ​ർ: പോളിം​ഗ് നടക്കുന്നതിനിടെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ സോ​ർ​ഡ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി നി​ൽ​മാ​ണി ബി​സോ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ​യാ​ണ് സംഭവം. 

ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം ജി​ല്ല​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലെ യ​ന്ത്ര​മാ​ണ് തകർത്തത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് സംഭവം. 539ല്‍ 414വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബി​സോ​യി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം എ​ത്തി വോ​ട്ടിം​ഗ് യ​ന്ത്രം തകർത്തത്. 

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് ബി​സോ​യി​യെ സോ​ർ​ഡ പൊലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വോട്ടിം​ഗ് യന്ത്രം പൂര്‍ണ്ണമായും തകര്‍ത്തെന്നും സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയതായും ബൂത്ത് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. ബൂത്തില്‍ റീപ്പോളിങ് നടത്തുന്നത് സംബന്ധിച്ച അന്തിമതീരുമാനം ഇലക്ഷന്‍ കമ്മീഷന്‍ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com