വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം; വോട്ടിങ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉ​ദ്യോ​ഗ​സ്ഥ​നെ കാണ്മാനില്ല, പൊലീസ് നെട്ടോട്ടത്തിൽ 

അ​ര്‍​ണ​ബ് റോ​യ് (30) എന്നയാളെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം; വോട്ടിങ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉ​ദ്യോ​ഗ​സ്ഥ​നെ കാണ്മാനില്ല, പൊലീസ് നെട്ടോട്ടത്തിൽ 

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി. അ​ര്‍​ണ​ബ് റോ​യ് (30) എന്നയാളെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഏപ്രിൽ 29-ാം തിയതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാ​ദി​യ ജി​ല്ല​യി​ലെ റാ​ണാ​ഘ​ട്ട് പാ​ര്‍​ല​മെ​ന്‍റ് സീ​റ്റിന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനാണ് ഇയാൾ. 

ഇ​വി​എ​മ്മു​ക​ളു​ടെ​യും വി​വി​പാ​റ്റു​ക​ളു​ടെ​യും ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉദ്യോ​ഗസ്ഥനാണ് അർണ‌ബ്. വ്യാഴാഴ്ച ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ബിപ്രദാസ് ചൗദരി പോളിടെക്‌നിക് കോളെജില്‍ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇയാളെ ഇവിടെനിന്ന് കാണാതായത്. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതെവന്നതിനെത്തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്. അർണബിന്റെ രണ്ട് ഫോണുകളും നിലവിൽ സ്വി​ച്ച് ഓ​ഫ് ആണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം. ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യ വി​വ​രം അ​ധി​കൃ​ത​ര്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെയും അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com