'ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുളളതല്ല'; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി 

ഇന്ത്യയുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് പൊട്ടിക്കാന്‍ മാത്രം വച്ചിരിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
'ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുളളതല്ല'; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി 

ജയ്പൂര്‍: ഇന്ത്യയുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് പൊട്ടിക്കാന്‍ മാത്രം വച്ചിരിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചതായും മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.

'പതിവായി പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നത് അവരുടെ കൈവശം ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങളുടെ കൈവശമുളളത് എന്താണ്?.നമ്മുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് മാത്രം പൊട്ടിക്കാന്‍ വച്ചിരിക്കുന്നതാണോ?' - മോദി ചോദിച്ചു.

ഒരു ആവശ്യം വന്നാല്‍ ഇന്ത്യയും ആണവായുധ സാധ്യത തളളിക്കളയില്ല. പാകിസ്ഥാന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചു. കടല്‍, കര ഉള്‍പ്പെടെ എവിടെ നിന്നും ആണവായുധം തൊടുക്കാനുളള ശേഷി ഇന്ത്യക്കുണ്ടെന്നും മോദി മുന്നറിയിപ്പ് നല്‍കി. 

തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിക്ക് വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വിജയത്തിന് മാറ്റുകുറവാണെന്ന് മോദി പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലാത്ത പക്ഷം വിവിധയിടങ്ങളില്‍ നിന്ന് തനിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരും. ഗുജറാത്തില്‍ എന്തു തെറ്റാണ് സംഭവിച്ചത് എന്ന ചോദ്യമായിരിക്കും ഉയരുകയെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com