ബിഎസ്പിയുടെ അച്ചടക്കം കണ്ടുപഠിക്കൂ; സമാജ് വാദി പാര്‍ട്ടിയെ ഉപദേശിച്ച് മായാവതി 

ഫിറോസാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ,സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം മായാവതിയെ അലോസരപ്പെടുത്തിയിരുന്നു
ബിഎസ്പിയുടെ അച്ചടക്കം കണ്ടുപഠിക്കൂ; സമാജ് വാദി പാര്‍ട്ടിയെ ഉപദേശിച്ച് മായാവതി 

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടുപഠിയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഫിറോസാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ,സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം മായാവതിയെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്നായിരുന്നു എസ്പി പ്രവര്‍ത്തകരെ മായാവതി വിമര്‍ശിച്ചത്.

അച്ചടക്കത്തോടെ പ്രസംഗം കേള്‍ക്കുന്ന ബിഎസ്പി പ്രവര്‍ത്തകരെ കണ്ട് എസ്പി പ്രവര്‍ത്തകര്‍ പഠിയ്ക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ, എസ്പി പ്രവര്‍ത്തകരുടെ ഉച്ചത്തിലുളള മുദ്രാവാക്യം വിളി മായാവതിയെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്നായിരുന്നു താന്‍ എന്തുപറയുന്നുവെന്ന് അച്ചടക്കത്തോടെ കേള്‍ക്കുന്ന ബിഎസ്പി പ്രവര്‍ത്തകരുടെ പെരുമാറ്റരീതി അല്‍പ്പമെങ്കിലും എസ്പി പ്രവര്‍ത്തകര്‍ കണ്ടുപഠിയ്ക്കണമെന്ന് മായാവതി വിമര്‍ശിച്ചത്.എസ്പി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു മായാവതിയുടെ അഭിപ്രായപ്രകടനം. എസ്പി- ബിഎസ്പി സംയുക്ത റാലിയിലായില്‍ പങ്കെടുക്കുകയായിരുന്നു മായാവതി.

പ്രതിപക്ഷ പാര്‍ട്ടികളുടെ കുതന്ത്രങ്ങളില്‍ വോട്ടര്‍മാര്‍ വീണുപോകരുതെന്ന് മായാവതി ഓര്‍മ്മിപ്പിച്ചു. അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉളളത് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മീഡിയയെ വരെ ഇവര്‍ വഴിത്തെറ്റിക്കുന്നു. അഭിപ്രായ സര്‍വ്വേകളിലും തെറ്റായ വിവരങ്ങള്‍ കുത്തിനിറയ്ക്കുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സംഭവങ്ങളില്‍ വോട്ടര്‍മാര്‍ വീണുപോകരുതെന്നും മായാവതി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com