അലിയും വേണം ബജ്‌റംഗ്ബലിയും വേണം , പക്ഷേ 'അനാര്‍ക്കലി'യെ വേണ്ട ; ജയപ്രദയ്‌ക്കെതിരെ അസംഖാന്റെ മകന്‍

ജയപ്രദയെ നേരത്തെ അസംഖാന്‍ ' ആട്ടക്കാരി'യെന്ന് പരിഹസിച്ചിരുന്നു.
അലിയും വേണം ബജ്‌റംഗ്ബലിയും വേണം , പക്ഷേ 'അനാര്‍ക്കലി'യെ വേണ്ട ; ജയപ്രദയ്‌ക്കെതിരെ അസംഖാന്റെ മകന്‍

ലക്‌നൗ: റാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്‌ക്കെതിരെ വീണ്ടും അധിക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബ്ദുള്ള. ജയപ്രദയ്‌ക്കെതിരെ നേരത്തേ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ അസംഖാന്റെ മകനാണ് അബ്ദുള്ള. അലി വേണ്ട , ബജ്‌റംഗ്ബലി മതിയെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കവേയാണ് അലിയും വേണം ബജ്‌റംഗ്ബലിയും വേണം പക്ഷേ അനാര്‍ക്കലിയെ വേണ്ടെന്ന് അബ്ദുള്ള പറഞ്ഞത്. ജയപ്രദയെ നേരത്തെ അസംഖാന്‍ ' ആട്ടക്കാരി'യെന്ന് പരിഹസിച്ചിരുന്നു.

ബിജെപിയെ ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിച്ചാല്‍ ചരിത്രത്തിലെ കറുത്ത ഏടായി അത് മാറുമെന്നും ജനങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും അബ്ദുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ജയപ്രദ സമാജ്‌വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച അസംഖാന്‍, വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് താന്‍ തിരിച്ചറിഞ്ഞു എന്ന് പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു. ഇത് വലിയ വിവാദമാണ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ അസംഖാന് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുകയും സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

അക്ബര്‍ രാജാവിന്റെ കൊട്ടാരത്തിലെ നര്‍ത്തകിയായിരുന്നു അനാര്‍ക്കലി. ഇവര്‍ പിന്നീട് അക്ബറിന്റെ മകനായ ജഹാംഗീറുമായി പ്രണയത്തിലായി. കുപിതനായ അക്ബര്‍ രാജാവ് , അനാര്‍ക്കലിയെ ജീവനോടെ ചേര്‍ത്ത് വച്ച് മതില്‍ പണിയാന്‍ ശിക്ഷവിധിച്ചുവെന്നാണ് പറയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com