ഭോപ്പാലില്‍ ദിഗ് വിജയ് സിങ്ങിന് സിപിഐ പിന്തുണ, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല

ഭോപ്പാലില്‍ ദിഗ് വിജയ് സിങ്ങിന് സിപിഐ പിന്തുണ, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല
ഭോപ്പാലില്‍ ദിഗ് വിജയ് സിങ്ങിന് സിപിഐ പിന്തുണ, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസിലെ ദിഗ് വിജയ് സിങ്ങിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സിപിഐ. ബിജെപിയുടെ പ്രജ്ഞാ സിങ്ങിനെതിരെ ദിഗ് വിജയ് സിങ്ങിനെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ അറിയിച്ചു.

പാര്‍ലമെന്റിന്റെ അന്തസു കാത്തു സൂക്ഷിക്കാനാണ് ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതെന്ന് സിപിഐ നേതാവ് പറഞ്ഞു. പ്രജ്ഞാസിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപിയുടെ യഥാര്‍ഥ ഫാസിസ്റ്റ് മുഖം പുറത്തുവന്നിരിക്കുകയാണ്. ഗുരുതരമായ കേസില്‍ പ്രതിസ്ഥാനത്തുള്ളയാളാണ് പ്രജ്ഞാ സിങ്. ഒന്‍പതു വര്‍ഷം ജയിലില്‍ കിടന്ന അവര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. അങ്ങനെയൊരാള്‍ അംഗമാവുന്നത് പാര്‍ലമെന്റിന്റെ അന്തസു കെടുത്തുമെന്ന് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

ശാദോള്‍, ഖര്‍ഗാവ്, ബലാഘാട്ട്, സിദ്ധി എന്നിവിടങ്ങളിലാണ് മധ്യപ്രദേശില്‍ സിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com