മോദി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കിട്ടിയോ എന്ന് ചോദിച്ചു: സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തീവ്രവാദികളെ കൊന്നുവെന്ന് യുവാവ്; വെട്ടിലായി ദിഗ്‌വിജയ് സിങ് (വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആള്‍ക്കൂട്ടത്തിലെ യുവാവിനോട് മോദി തരാമെന്ന് പറഞ്ഞ പതിനഞ്ചുലക്ഷം രൂപ കിട്ടിയോ എന്ന് ചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി യുവാവിന്റെ പ്രതികരണം. 
മോദി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കിട്ടിയോ എന്ന് ചോദിച്ചു: സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തീവ്രവാദികളെ കൊന്നുവെന്ന് യുവാവ്; വെട്ടിലായി ദിഗ്‌വിജയ് സിങ് (വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആള്‍ക്കൂട്ടത്തിലെ യുവാവിനോട് മോദി തരാമെന്ന് പറഞ്ഞ പതിനഞ്ചുലക്ഷം രൂപ കിട്ടിയോ എന്ന് ചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി യുവാവിന്റെ പ്രതികരണം. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിങാണ് ചോദ്യം ചോദിച്ച് വെട്ടിലായത്. 

പ്രസംഗത്തിനിടെ സദസ്സിലെ ഒരാളോട് സ്‌റ്റേജിലേക്ക് കയറിവരാന്‍ ആവശ്യപ്പെട്ട സിങ്, താങ്കള്‍ക്ക് മോദിജി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കിട്ടിയോ എന്ന് ചോദിച്ചു. എന്നാല്‍ മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തീവ്രവാദികളെ കൊന്നുവെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതോടെ വേദിയിലെ മറ്റൊരു നേതാവ് വന്ന് യുവാവിനെ പിടിച്ചു മാറ്റി.

യുവാവ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ തനിക്ക് പതിനഞ്ച് ലക്ഷ രൂപ കിട്ടിയോ എന്നല്ലേ ഞന്‍ ചോദച്ചതെന്ന് സിങ് ദേഷ്യത്തോടെ ചോദിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com