വോട്ടര്‍ ഐഡിക്ക് ഭീകരവാദികളുടെ ബോംബുകളെക്കാള്‍ ശക്തിയുണ്ട്  ; കൂട്ടമായി ബൂത്തുകളിലേക്കെത്തി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  (വിഡിയോ)

ശോഭനമായ ഭാവിക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വോട്ടര്‍ ഐഡിക്ക് ഭീകരവാദികളുടെ ബോംബുകളെക്കാള്‍ ശക്തിയുണ്ട്  ; കൂട്ടമായി ബൂത്തുകളിലേക്കെത്തി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  (വിഡിയോ)

അഹമ്മദാബാദ്:  ഭീകരതയെ ചെറുക്കാന്‍ വോട്ടവകാശം വിനിയോഗിക്കാന്‍ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഭീകരരുടെ കയ്യിലുള്ള കുഴിബോംബുകളെക്കാള്‍ ശക്തമാണ് വോട്ടര്‍ ഐഡികളെന്നും വോട്ട് ചെയ്ത് ഭീകരതയെ തോല്‍പ്പിക്കണമെന്നും പ്രധാനമന്ത്രി അഹമ്മദാബാദില്‍ ആവശ്യപ്പെട്ടു. വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കൂട്ടമായി പോളിങ് ബൂത്തുകളിലെത്തി വിവേക പൂര്‍വം  വോട്ട് ചെയ്യണമെന്ന് അദ്ദേഹം  ജനങ്ങളോട് ആവശ്യപ്പെട്ടത്. 

ഓരോരുത്തരുടെയും വോട്ടവകാശം വിലപ്പെട്ടതാണെന്നും വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ഇപ്പോള്‍ ചെയ്യുന്ന വോട്ടുകളാണെന്നും പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പോളിങ് ശതമാനം റെക്കോര്‍ഡിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശോഭനമായ ഭാവിക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റാണിപിലെ നിഷാന്‍ ഹൈസ്‌കൂളിലായിരുന്നു പ്രധാനമന്ത്രി വോട്ട് ചെയ്തത്‌.ഗാന്ധിനഗറിലെ വീട്ടിലെത്തി രാവിലെ അമ്മ ഹീരബെന്നിന്റെ അനുഗ്രഹം തേടിയ ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യുന്നതിനായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com