അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി 

ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്
അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി 

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിവിധ ഇടങ്ങളില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആളുകള്‍ പരിഭ്രാന്തരായെങ്കിലും എങ്ങും അപകടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

തലസ്ഥാന നഗരമായ ഇറ്റാനഗറില്‍ നിന്ന് 180 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു. എന്നാല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വെ പ്രകാരം 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത. ഭൂട്ടാന്‍, ടിബറ്റ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് ചലനം അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ജില്ലകളിലെയും എസ്‌ഐമാരെ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ തിരക്കിയെന്നും എങ്ങും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി എസ് വി കെ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com