എന്നെ കണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യുഎഇയെ കണ്ട് പഠിക്കൂ ; മമതയ്‌ക്കെതിരെ പ്രധാനമന്ത്രി

ദുര്‍ഗാ പൂജയും സരസ്വതി പൂജയും രാമനവമിയുമൊന്നും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്നില്ല
എന്നെ കണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യുഎഇയെ കണ്ട് പഠിക്കൂ ; മമതയ്‌ക്കെതിരെ പ്രധാനമന്ത്രി

ബീര്‍ഭൂമി: ബംഗാളിലെ ജനങ്ങള്‍ക്ക് സ്വസ്ഥമായി പൂജ ചെയ്യാനുള്ള സൗകര്യം പോലും നല്‍കാത്തയാളാണ് മമതാ ബാനര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ തന്നെ കണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ യുഎഇയെ എങ്കിലും കണ്ട് പഠിക്കണമെന്നും അവര്‍ വരെ അമ്പലമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദുര്‍ഗാ പൂജയും സരസ്വതി പൂജയും രാമനവമിയുമൊന്നും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ചായ വില്‍പ്പനക്കാരന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് വിദേശ സന്ദര്‍ശനമെല്ലാം നടത്തിയതെന്ന് ദീദി പരിഹസിക്കുന്നുണ്ട്. പകുതി മനസ് മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണിത്.വിദേശത്ത് പോയപ്പോഴെല്ലാം 130 കോടി ഇന്ത്യാക്കാരുടെ ശബ്ദമായത് കൊണ്ടാണ് ലോകരാജ്യങ്ങള്‍ ഇന്ന് ബഹുമാനിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സൗദി കിരീടാവകാശിയുമായി തനിക്കുള്ള ഊഷ്മള ബന്ധത്തിന്റെ പുറത്താണ് 800 ഇന്ത്യന്‍ തടവുകാരെ ഹജ്ജ് പ്രമാണിച്ച് വിട്ടയച്ചത്. 

ബംഗാളിന്റെ വികസനത്തിന്റെ തടസം മമതാ ബാനര്‍ജിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മമതയുടെ മോഹഭംഗത്തിന്റെ അനന്തരഫലമാണ് ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com