ഞാന്‍ ജനിച്ചത് പാര്‍ട്ടിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി; വാരാണസിയില്‍ മോദിയുടെ റോഡ് ഷോ
By സമകാലികമലയാളം ഡെസ്‌ക് | Published: 25th April 2019 05:22 PM |
Last Updated: 25th April 2019 05:24 PM | A+A A- |

വാരാണസി: വാരാണസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. രണ്ടുദവിസത്തെ സന്ദര്‍ശനത്തിനായാണ് മോദി താന്‍ മത്സരിക്കുന്ന വാരാണസിയില്‍ എത്തിയിരിക്കുന്നത്. നാളെയാണ് മോദി നാമര്‍നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയും മോദി സന്ദര്‍ശിക്കുന്നുണ്ട്. സര്‍വവകലാശാല സന്ദര്‍ശിച്ച പ്രധാനമന്ത്രി, സര്‍വകലാശാലാ സ്ഥാപകനായ മദന്‍മോഹന്‍ മാളവ്യയ്ക്ക് ആദരങ്ങളര്‍പ്പിച്ചു. അതിന് ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്.
താന്‍ ജനിച്ചത് പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും രാജ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ 'ജലശക്തി' എന്ന പേരില്‍ പുതിയൊരു വകുപ്പ് ആരംഭിക്കുമെന്നും വാരാണസിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH Prime Minister Narendra Modi holds a roadshow in Varanasi https://t.co/xCBzpOov4C
— ANI (@ANI) April 25, 2019
ഇപ്പോഴും എന്നെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷം തുടരുകയാണ്. ഇവിഎം മെഷിനുകളെ അധിക്ഷേപിച്ചും തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടങ്ങള്‍ കഴിയുമ്പോള്‍ പ്രതിപക്ഷം അസ്വസ്ഥരാണ്. എന്താകും റിസള്‍ട്ടെന്ന് അവര്‍ക്കറിയാം- ബാന്ദയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.