പ്രിയങ്ക വാരാണസിയില്‍ മത്സരിക്കാത്തത് തന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി; രൂക്ഷവിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

വിജയിച്ച നേതാവിനെതിരെ രാഷ്ട്രീയകുടുംബവാഴ്ച്ചയിലെ പുതുതലമുറക്കാരി പൊരുതാനിറങ്ങുമ്പോള്‍ നവ ഇന്ത്യ എങ്ങനെ വിധിയെഴുതുമെന്നറിയാനുള്ള അവസരമാണ് വാരണാസിയിലുണ്ടാവുകയെന്ന് ഞാന്‍ വെറുതെ ആശിച്ചു
പ്രിയങ്ക വാരാണസിയില്‍ മത്സരിക്കാത്തത് തന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി; രൂക്ഷവിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി


ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രവര്‍ത്തനപരിചയം ഇല്ലാത്ത രാഷ്ട്രീയകുടുംബവാഴ്ച്ചക്കാരെ നവ ഇന്ത്യ തള്ളിക്കളയുന്നത് കാണാനുള്ള അവസരമാണ് ഇല്ലാതായതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വയനാട്ടിലെ അഭയാര്‍ത്ഥിയും വാരണാസിയില്‍ നിന്നകന്ന അഭയാര്‍ത്ഥിയും എന്ന തലക്കെട്ടോടെ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. പ്രിയങ്കാ ഗാന്ധിയെ വാരണാസിയില്‍ മത്സരിപ്പിക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനത്തില്‍ ഞാന്‍ നിരാശനാണ്. പരിശ്രമിച്ച്,പരീക്ഷിച്ച്, വിജയിച്ച നേതാവിനെതിരെ രാഷ്ട്രീയകുടുംബവാഴ്ച്ചയിലെ പുതുതലമുറക്കാരി പൊരുതാനിറങ്ങുമ്പോള്‍ നവ ഇന്ത്യ എങ്ങനെ വിധിയെഴുതുമെന്നറിയാനുള്ള അവസരമാണ് വാരണാസിയിലുണ്ടാവുകയെന്ന് ഞാന്‍ വെറുതെ ആശിച്ചു. ജെയ്റ്റ്‌ലി ബ്ലോഗില്‍ എഴുതി.

അഞ്ച് വാചകങ്ങള്‍ മാത്രം ഒരേ ദിവസം പല തവണ ആവര്‍ത്തിച്ച് പ്രസംഗിച്ചും  ഞങ്ങളുടെ കുടുംബം എന്ന ഒഴിയാബാധ വിചാരത്തില്‍ മുഴുകിക്കഴിഞ്ഞും നവ ഇന്ത്യയെ സ്വാധീനിക്കാനാവില്ലെന്നും പ്രിയങ്കാ ഗാന്ധിയെ ജെയ്റ്റ്‌ലി ലേഖനത്തില്‍ പരിഹസിച്ചിട്ടുണ്ട്. പ്രിയങ്കാഗാന്ധി വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിച്ചേക്കുമെന്ന് നേരത്തെ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. അവയെല്ലാം തള്ളിക്കൊണ്ടാണ് അജയ് റായിയെ വാരണാസിയിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com