ബിജെപിയില്‍ നിന്ന് എസ്പി വഴി കോണ്‍ഗ്രസിലേക്ക്; ആരാണ് വാരാണസിയില്‍ മോദിക്കെതിരെ രണ്ടാമങ്കത്തിനിറങ്ങുന്ന അജയ് റായ്?

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ ഇത്തവണയും കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് അജയ് റായിയെ തന്നെയാണ്. 
ബിജെപിയില്‍ നിന്ന് എസ്പി വഴി കോണ്‍ഗ്രസിലേക്ക്; ആരാണ് വാരാണസിയില്‍ മോദിക്കെതിരെ രണ്ടാമങ്കത്തിനിറങ്ങുന്ന അജയ് റായ്?

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ ഇത്തവണയും കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് അജയ് റായിയെ തന്നെയാണ്. 2104ല്‍ മോദിക്കെതിരെ മത്സരിച്ച് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അജയുടെ വരവ്, എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ്. 

റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് 2014ല്‍ മോദി വാരാണസിയില്‍ നിന്ന് വിജയിച്ചു കയറിയത്. 5,81,022വോട്ട് നേടി മോദി ജയിച്ചപ്പോള്‍ രണ്ടാമതെത്താന്‍ പോലും കോണ്‍ഗ്രസിന്റെ ഈ സ്ഥാനാര്‍ത്ഥിക്ക് സാധിച്ചില്ല. 2,09,23 വോട്ടുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളാണ് രണ്ടാംസ്ഥാനത്തെത്തിയത്. വെറും 75,614 വോട്ടാണ് അജയ് റായ് നേടിയത്. 3,71,784വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേദി ജയിച്ചത്. 

വാരാണസി മേഖലയില്‍ വലിയ സ്വാധീനമുള്ള അജയ് റായ് രാഷ്ട്രീയത്തിലെത്തുന്നത് ബിജെപിയുലൂടെയാണ്. പിന്നീട് എസ്പിയിലൂടെ കോണ്‍ഗ്രസിലെത്തി. ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ച അജയ് അഞ്ച് തവണയും വിജയിച്ചു. നാല് തവണ വിജയിച്ചത് ബിജെപിക്കൊപ്പം നിന്നപ്പോള്‍. കോണ്‍ഗ്രസ് പക്ഷത്തെത്തിയ 2012ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. രണ്ടുതവണ ലോക്‌സഭയില്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതില്‍ 2009ല്‍ എസ്പി ടിക്കറ്റിലും 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് മത്സരിച്ചത്. 2009ല്‍ മുരളി മനോഹര്‍ ജോഷിയെ ബിജെപി വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതീക്ഷിച്ചാണ് അജയ് പാര്‍ട്ടി വിട്ടത്. 

വാരണാസി മേഖലയില്‍ റായ്ക്കുള്ള സ്വാധീനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മോദി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായ സാഹര്യമുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com