സിനിമ കണ്ടു, വോട്ടെടുപ്പ് കഴിയും വരെ റിലീസ് വേണ്ട, പിഎം മോദിയുടെ വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി
സിനിമ കണ്ടു, വോട്ടെടുപ്പ് കഴിയും വരെ റിലീസ് വേണ്ട, പിഎം മോദിയുടെ വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമാക്കിയ സിനിമ 'പി.എം മോദി' തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.  സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. 

സിനിമ കണ്ട് തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സിനിമ വിശദമായി വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. വിവേക് ഒബ്റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഇതുവരെയുള്ള സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്. 

തെരഞ്ഞെടുപ്പ് വേളയിൽ സിനിമ റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രം​ഗത്തുവരികയായിരുന്നു. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രിം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഏ​പ്രി​ൽ 17ന് ​തെ​രഞ്ഞെടുപ്പ്  ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് ന​ട​ന്നി​രു​ന്നു. ചി​ത്രം ക​ണ്ട് 22ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com