നരേന്ദ്രമോദി ഇന്ന് പത്രിക സമര്‍പ്പിക്കും; ചരിത്രമാക്കാന്‍ ബിജെപി

കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രാവിലെ പതിനൊന്നരയ്ക്കാണ് പത്രികാസമര്‍പ്പണം
നരേന്ദ്രമോദി ഇന്ന് പത്രിക സമര്‍പ്പിക്കും; ചരിത്രമാക്കാന്‍ ബിജെപി


വാരാണസി: വാരാണസി മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പത്രികാസമര്‍പ്പണം. രാവിലെ ഒന്‍പതരയ്ക്ക് ബൂത്ത് തല നേതാക്കളെയും പാര്‍ട്ടി  പ്രവര്‍ത്തകരെയും മോദി അഭിസംബോധന ചെയ്യും. തുടര്‍ന്ന് കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാകും പത്രിക സമര്‍പ്പിക്കുക.

പത്രികാസമര്‍പ്പണത്തില്‍ എന്‍ഡിഎയുടെ പ്രധാനനേതാക്കളായ പ്രകാശ് സിങ് ബാദല്‍, ബിഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാര്‍, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. 

പത്രികാസമര്‍പ്പണത്തിന് മുന്‍പായി വ്യാഴാഴ്ച മോദി വാരാണസിയില്‍ പടുകൂറ്റന്‍ റോഡ് ഷോയാണ് നടത്തിയത്. പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ വൈകിട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന റോഡ് ഷോ രണ്ട് മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാനായത്. റോഡ് ഷോയ്ക്കു ശേഷം പ്രധാനമന്ത്രി ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ ധശ്വമേദ് ഘട്ടിലെത്തി. മെയ് 19 നാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കന്മാരും റോഡ് ഷോയില്‍ പങ്കെടുത്തു. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാരാണസിയില്‍ നിന്നും വിജയിച്ചത്. എഎപി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു അന്ന് പ്രധാന എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com