നീരവ് മോദി ജയിലില്‍ തുടരും, ജാമ്യാപേക്ഷ തളളി; 13 ആഡംബര കാറുകള്‍ ലേലം ചെയ്തു 

അടുത്ത മാസം 24 വരെ മോദിയുടെ കസ്റ്റഡി കോടതി നീട്ടി
നീരവ് മോദി ജയിലില്‍ തുടരും, ജാമ്യാപേക്ഷ തളളി; 13 ആഡംബര കാറുകള്‍ ലേലം ചെയ്തു 

ലണ്ടന്‍: കോടികളുടെ വായ്പ തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്ക് ജാമ്യമില്ല. വജ്ര വ്യാപാരിയായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി തളളി. അടുത്ത മാസം 24 വരെ മോദിയുടെ കസ്റ്റഡി കോടതി നീട്ടി.മെയ് 24 ന് വീണ്ടും ഹര്‍ജി പരിഗണിക്കും.

ഇതിനിടെ, മോദിയുടെയും അമ്മാവന്‍ മെഹുള്‍ ചോക്‌സിയുടെയും ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്്തു. ഇതുവഴി 3.29 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കളളപ്പണം വെളുപ്പിക്കുന്നത്് തടയാനുളള നിയമപ്രകാരമാണ് നടപടി.

നീരവ് മോദിയുടെ കൈവശമുളള 11 കാറുകളും മെഹുള്‍ ചോക്‌സിയുടെ പേരിലുളള രണ്ടു കാറുകളുമാണ് ലേലം ചെയ്തത്. കാറുകള്‍ ലേലം ചെയ്യാന്‍ മുംബൈ കോടതി മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിച്ചു നാടുവിട്ട നീരവ് മാര്‍ച്ച് 21നാണ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com