മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ ഞാന്‍ പണമിട്ടുതരും: രാഹുല്‍ ഗാന്ധി

മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ ഞാന്‍ പണമിട്ടുതരും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏക നല്ല കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏക നല്ല കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയിലെ ബാലാസോറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോദി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പക്ഷേ പണം മുഴുവന്‍ അനില്‍ അംബാനിക്ക് നല്‍കി. മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ താന്‍ പണമിട്ടു കൊടുക്കുമെന്ന് രാഹുല്‍ പറഞ്ഞു. 

നേരത്തെ ഡല്‍ഹിയിലെ പൊതുയോഗത്തില്‍ സംസാരിച്ച മോദി, തന്റെ സര്‍ക്കാര്‍ എല്ലാ മാസവും പാവപ്പെട്ടവര്‍ക്കായി ലക്ഷക്കണക്കിന് ജന്‍ധന്‍ യോചന അക്കൗണ്ടുകള്‍ തുടങ്ങിയെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേകം ബജറ്റ് കൊണ്ടുവരുമെന്നും വായ്പ തിരിച്ചടക്കാതിരുന്നാല്‍ കര്‍ഷകരെ ജയിലലടുക്കുന്ന നിയമം തടയുമെന്നും രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com