ഉരുളക്കിഴങ്ങ് കേസ്: ഒത്തുതീർപ്പുമായി പെപ്സിക്കോ, കൃഷി ചെയ്ത് കൈമാറിയാൽ കേസിൽ നിന്ന് ഒഴിവാക്കാം

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ വി​ത്ത് ക​ർ​ഷ​ക​ർ വാ​ങ്ങു​ക​യും ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് ത​ങ്ങ​ൾ​ക്കു ത​ന്നെ വി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ആ​വ
ഉരുളക്കിഴങ്ങ് കേസ്: ഒത്തുതീർപ്പുമായി പെപ്സിക്കോ, കൃഷി ചെയ്ത് കൈമാറിയാൽ കേസിൽ നിന്ന് ഒഴിവാക്കാം

അ​ഹ​മ്മ​ദാ​ബാ​ദ്: ലെ​യ്സ് തയാറാക്കുന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങായ എഫ്സി-5 നിയമവിരുദ്ധമായി കൃഷിചെയ്തെന്നാരോപിച്ച് ​ഗുജറാത്തിലെ നാല് കർഷകർക്കെതിരെ കേസ് കൊടുത്ത പെപ്സിക്കോ ഒത്തുതീർപ്പിന്. ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്ത് കൈ​മാ​റി​യാ​ൽ ക​ർ​ഷ​ക​രെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്നാണ് കർഷകരോട് വാ​ഗ്ദാ​നം ചെ​യ്തിരിക്കുന്നത്. 

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ വി​ത്ത് ക​ർ​ഷ​ക​ർ വാ​ങ്ങു​ക​യും ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് ത​ങ്ങ​ൾ​ക്കു ത​ന്നെ വി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സു​കൊ​ടു​ത്ത ക​മ്പ​നി ഓ​രോ​രു​ത്ത​രോ​ടും 1.05 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​ത്തു​തീ​ർ​പ്പി​ന് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ നി​ല​പാ​ട്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ കോ​ട​തി കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​മ്പ​നി ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ച്ച ശേ​ഷം അ​ടു​ത്ത ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഒ​ൻപത് ക​ർ​ഷ​ക​ർ​ക്കെ​തി​രേ പെ​പ്സി​കോ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. കേസിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലും പുറത്തും കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 
 
ഗു​ജ​റാ​ത്തി​ലെ ആ​ര​വ​ല്ലി ജി​ല്ല​യി​ലെ അ​ഞ്ച് ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യും ക​മ്പ​നി സ​മാ​ന​കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ട്. മ​ഡോ​സ​യി​ലെ ജി​ല്ലാ കോ​ട​തി​യി​ൽ ഓ​രോ ക​ർ​ഷ​ക​രും 20 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പെ​പ്സി​കോ കേ​സു​കൊ​ടു​ത്ത​ത്. ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണ് കേ​സെ​ടു​കൊ​ടു​ത്ത​തെ​ന്നാ​ണ് പെ​പ്സി​കോ​യു​ടെ അ​വ​കാ​ശ​വാ​ദം.

2009ൽ ​ഇ​ന്ത്യ​യി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് ആ​ദ്യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​പ്സി​കോ ക​മ്പ​നി ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​ത്. ക​മ്പ​നി​ക്കു മാ​ത്ര​മേ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ൽ​ക്കാ​വൂ എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് അ​ന്നു വി​ത്തു വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തു പി​ന്നീ​ടു ഗു​ജ​റാ​ത്തി​ലേ​ക്കും എ​ത്തു​ക​യും ക​ർ​ഷ​ക​ർ കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ർ ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്തെ​ന്നും അ​തു നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ക​മ്പ​നി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com