പറയാന്‍ വന്നത് മൗലാനാ ആസാദിനെപ്പറ്റി, പക്ഷേ നാക്കു പിഴച്ചു; ജിന്ന കോണ്‍ഗ്രസായിരുന്നു എന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

പ്രസംഗത്തിനിടെ മുഹമ്മദലി ജിന്നയെക്കുറിച്ച് നടത്തിയ പരാമര്‍ശം നാക്കുപിഴയായിരുന്നു എന്ന് ബിഹാര്‍ പട്‌ന സാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ
പറയാന്‍ വന്നത് മൗലാനാ ആസാദിനെപ്പറ്റി, പക്ഷേ നാക്കു പിഴച്ചു; ജിന്ന കോണ്‍ഗ്രസായിരുന്നു എന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

പട്‌ന സാഹിബ്: പ്രസംഗത്തിനിടെ മുഹമ്മദലി ജിന്നയെക്കുറിച്ച് നടത്തിയ പരാമര്‍ശം നാക്കുപിഴയായിരുന്നു എന്ന് ബിഹാര്‍ പട്‌ന സാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ. മൗലാനാ ആസാദിനെ പറ്റിയാണ് പറയാന്‍ വന്നത്, പക്ഷേ നാക്കു പിഴച്ച് ജിന്നയെന്നായി-അദ്ദേഹം പറഞ്ഞു. 

മഹാത്മാഗാന്ധി മുതല്‍ മുഹമ്മദലി ജിന്നവരെയുള്ള എല്ലാവരും കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളവരാണ് എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരാമര്‍ശം. ഇതിനെ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സിന്‍ഹ എത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com