റാലിക്കിടെ ബിജെപി പ്രവർത്തകർക്ക് ഭക്ഷണം നൽകാൻ പൊലീസ് വാഹനം; വിവാ​ദം (വീഡിയോ)

പൊലീസ് വാഹനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണവും വെള്ളവും വിതരണം ചെയ്‌ത സംഭവം വിവാദത്തില്‍
റാലിക്കിടെ ബിജെപി പ്രവർത്തകർക്ക് ഭക്ഷണം നൽകാൻ പൊലീസ് വാഹനം; വിവാ​ദം (വീഡിയോ)

ശ്രീനഗര്‍: പൊലീസ് വാഹനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണവും വെള്ളവും വിതരണം ചെയ്‌ത സംഭവം വിവാദത്തില്‍. തെക്കന്‍ കശ്‌മീരിലെ അനന്ത്‌നാഗ്‌ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിക്കിടെയാണ് പൊലീസിന്റെ കവചിത വാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്ത സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്‌ പങ്കെടുത്ത റാലിയ്‌ക്കിടെയായിരുന്നു പൊലീസ്‌ വാഹനത്തില്‍ നിന്ന്‌ ഭക്ഷണവും വെള്ളവും പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തത്‌. രാഷ്ട്രീയ നേതാക്കള്‍ക്ക്‌ സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനമാണിതെന്ന്‌ ജമ്മു കശ്‌മീര്‍ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. വാഹനം ദുരുപയോഗം ചെയ്‌തതാണെന്നും പൊലീസ്‌ വൃത്തങ്ങള്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാഹനത്തിലുണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ മാത്രമാണ്‌ അതിലുണ്ടായിരുന്നതെന്നുമാണ്‌ റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ്‌ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com