40 തൃണമൂല്‍ എംഎല്‍എമാര്‍ മെയ് 23 ന് ബിജെപിയില്‍ ചേരും ; അവകാശവാദവുമായി പ്രധാനമന്ത്രി, വിവാദം

ബംഗാളിലെ വിശുദ്ധ മണ്ണുകൊണ്ട് രസഗുള ഉണ്ടാക്കി തന്നാല്‍ അത് തനിക്ക് പ്രസാദം ആയിരിക്കുമെന്ന് നരേന്ദ്രമോദി
40 തൃണമൂല്‍ എംഎല്‍എമാര്‍ മെയ് 23 ന് ബിജെപിയില്‍ ചേരും ; അവകാശവാദവുമായി പ്രധാനമന്ത്രി, വിവാദം

കൊല്‍ക്കത്ത : മെയ് 23 ന് രാജ്യത്താകെ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇവര്‍ തന്നെയും ബിജെപി നേതൃത്വത്തെയും ബന്ധപ്പെട്ടതായും മോദി പറഞ്ഞു. വോട്ടെടുപ്പിന് ശേഷം ഇവര്‍ ബിജെപിയില്‍ ചേരുമെന്നും മോദി പറഞ്ഞു.

ബംഗാളിലെ സെറാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. മമത ബാനര്‍ജി സ്വജനപക്ഷപാതമാണ് നടത്തുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. വോട്ടുചെയ്യാനെത്തുന്നവരെ അവര്‍ തടയുന്നു. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും മോദി ആരോപിച്ചു. 

മമത ബാനര്‍ജി തനിക്ക് മണ്ണും ചരലും ചേര്‍ത്ത് രസഗുള ഉണ്ടാക്കി തരുമെന്നാണ് പറയുന്നത്. എന്നാല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍, ജഗദീഷ് ചന്ദ്രബോസ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ മഹാന്മാര്‍ ജനിച്ച മണ്ണാണ് ബംഗാളിന്‍രേത്. ഈ വിശുദ്ധ മണ്ണുകൊണ്ട് രസഗുള ഉണ്ടാക്കി തന്നാല്‍ അത് തനിക്ക് പ്രസാദം ആയിരിക്കുമെന്നും മോദി പറഞ്ഞു. 
 

അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ പ്രസ്താവന പരസ്യമായ കുതിരക്കച്ചവടമാണ്. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com