700 വര്‍ഷം പഴക്കമുള്ള വിഗ്രഹം മോഷ്ടിച്ച് പൂജാരി വീടിന്റെ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ചു; നൂറ് വര്‍ഷത്തിന് ശേഷം കണ്ടെത്തി

700 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് 1915 ല്‍ കാണാതായത്
700 വര്‍ഷം പഴക്കമുള്ള വിഗ്രഹം മോഷ്ടിച്ച് പൂജാരി വീടിന്റെ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ചു; നൂറ് വര്‍ഷത്തിന് ശേഷം കണ്ടെത്തി

മധുര; നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തില്‍ നിന്ന് കാണാതായ വിഗ്രഹം പഴയൊരു വീടിന്റെ ഭിത്തിയില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് മധുരയിലെ മെലൂരിലുള്ള അമ്പലത്തിലെ 700 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് 1915 ല്‍ കാണാതായത്. വീട് പൊളിക്കുന്നതിനിടെ വീടിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. 

അമ്പലത്തിലെ പൂജാരികളില്‍ ഒരാളായ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് ഒളിപ്പിക്കുകയായിരുന്നു. 1.5 അടി നീളമുള്ള ദ്രൗപതി അമ്മന്‍ വിഗ്രഹമാണ് ഞായറാഴ് പൊലീസ് കണ്ടെടുത്തത്. വിഗ്രഹം അമ്പലത്തിന് കൈമാറി. ക്ഷേത്രത്തില്‍ ഉത്സവം നടക്കാനിരിക്കെയാണ് വിഗ്രഹം കണ്ടെത്തുന്നത്. നാഗൈകട സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് 800 വര്‍ഷത്തോളം പഴക്കമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com