ഗോവ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മണ്ഡലത്തില്‍ മകന് സീറ്റ് നിഷേധിച്ചു

പരീക്കറുടെ മൂത്തമകന്‍ ഉത്പലിനെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്
ഗോവ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മണ്ഡലത്തില്‍ മകന് സീറ്റ് നിഷേധിച്ചു

പനാജി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഗോവ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു. പരീക്കറുടെ മൂത്തമകന്‍ ഉത്പലിനെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. 

മുന്‍ എംഎല്‍എ ആയ സിദ്ധാര്‍ഥ കുന്‍കോലിന്‍കര്‍ക്കെയാണ് പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പനാജിയില്‍ ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ജഗത് പ്രകാശ് നഡ്ഡയാണ് ഞായറാഴ്ച വൈകുന്നേരും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 

2017നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പനാജിയില്‍ നിന്നും സിദ്ധാര്‍ഥ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി പദത്തില്‍ നിന്നും ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ എത്തിയതോടെ പരീക്കര്‍ക്ക് മത്സരിക്കുവാന്‍ സിദ്ധാര്‍ഥ എംഎല്‍എ സ്ഥാനം രാജിവെച്ചു. പനാജിയിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഗോവ മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിംഗറും മത്സര രംഗത്തേക്ക് വന്നിരുന്നു. ഇതോടെയാണ് പരിക്കറുടെ മകനെ സ്ഥാനാര്‍ഥിയാക്കുവാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്. 

പരിക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിദ്ധാര്‍ഥ രണ്ട് വട്ടം പനാജിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധാര്‍ഥയ്ക്ക് വീണ്ടും മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com