മൂര്‍ഖനില്‍ നിന്ന് കര്‍ഷകനെ അതിസാഹസികമായി രക്ഷിച്ച് വളര്‍ത്തുനായ; ഒടുവില്‍ മരണത്തിന് കീഴടങ്ങി 'പപ്പി' 

പാമ്പിനെ കീഴടക്കിയെങ്കിലും പോരാട്ടത്തിനിടയില്‍ കടിയേറ്റ് പപ്പിക്ക് ജീവന്‍ നഷ്ടമായത് 
മൂര്‍ഖനില്‍ നിന്ന് കര്‍ഷകനെ അതിസാഹസികമായി രക്ഷിച്ച് വളര്‍ത്തുനായ; ഒടുവില്‍ മരണത്തിന് കീഴടങ്ങി 'പപ്പി' 

തഞ്ചാവൂര്‍: യജമാനനെ മൂര്‍ഖനില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച് പപ്പി എന്ന വളര്‍ത്തുനായ മരണത്തിന് കീഴടങ്ങി. 50കാരനായ നടരാജനെ ആക്രമിക്കാന്‍ പാഞ്ഞെത്തിയ അഞ്ച് അടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് നായ കീഴ്‌പ്പെടുത്തിയത്. 

കര്‍ഷകനായ നടരാജന്‍ വയലിലേക്ക് പോകുന്ന വഴിയിലാണ് പാമ്പിന്റെ മുന്നില്‍ പെട്ടത്. ഇത് കണ്ടതും പപ്പി എന്ന നടരാജന്റെ വളര്‍ത്തുനായ രക്ഷയെക്കെത്തുകയായിരുന്നു.മൂര്‍ഖനുമായി പപ്പി ഏറ്റുമുട്ടുന്നതിനിടയില്‍ നടരാജന്‍ അടുത്തുള്ള വീട്ടില്‍ നിന്ന് വടി സംഘടിപ്പിക്കാന്‍ പോയി.

തിരിച്ചുവന്നപ്പോള്‍ ചത്തുകിടക്കുന്ന മൂര്‍ഖനെയാണ് ഇയാള്‍ കണ്ടത്. പാമ്പിനെ കീഴടക്കിയെങ്കിലും പോരാട്ടത്തിനിടയില്‍ കടിയേറ്റ് പപ്പിക്കും ജീവന്‍ നഷ്ടമായി. 

വാര്‍ത്ത അറിഞ്ഞ് നിരവധിപ്പേരാണ് നായയെ അവസാനമായി കാണാനായി നടരാജന്റെ വീട്ടിലേക്കെത്തിയത്. നായയെ ചേര്‍ത്ത്പിടിച്ച് കരയുന്ന നടരാജനെയാണ് വീട്ടിലെത്തിയവര്‍ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com