മോദിയുടേയും അമിത് ഷായുടേയും പേര് വ്യക്തമായി പറയാത്തത് എന്ത് ? : കോണ്‍ഗ്രസ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍  നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് സുപ്രിംകോടതിയെ സമീപിച്ചത്
മോദിയുടേയും അമിത് ഷായുടേയും പേര് വ്യക്തമായി പറയാത്തത് എന്ത് ? : കോണ്‍ഗ്രസ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജിയില്‍ ആര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് സുപ്രിംകോടതി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മാതൃക പെരുമാറ്റ ചട്ടം ലംഘനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ഹര്‍ജി മെന്‍ഷന്‍ ചെയ്യവേ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയോടാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ ചോദിച്ചത്.

മെന്‍ഷന്‍ ചെയ്ത സിംഗ്വി മോദിയുടേയോ അമിത് ഷായുടേയോ പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്ന് ആര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെയാണെന്ന് സിംഗ്‌വി മറുപടി നല്‍കി. 

നരേന്ദ്ര മോദിയുടേം അമിത് ഷാ യുടെയും പേര് വ്യക്തമായി പറയാത്തത് എന്ത്? എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. നിങ്ങളെ ഞങ്ങള്‍ അവസാനം വരെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. 

സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ച മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാതെ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com