റഫാലില്‍ വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ 

പുനഃ പരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം എന്നും  കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു
റഫാലില്‍ വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ 

ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ വാദംകേള്‍ക്കല്‍ മാറ്റിവെക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുനഃ പരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം എന്നും  കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. 

ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് കേന്ദ്രസര്‍ക്കാര്‍ ആ ആവശ്യം ഉന്നയിച്ചത്. റഫാലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്രത്തിന്റെ ആവശ്യം നാളെ റഫാല്‍ കേസ് കേള്‍ക്കുന്ന ബെഞ്ച് പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് നാളെ ഉച്ചക്ക് രണ്ട് മണിക്ക് റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനായി ഇരിക്കും. പുനഃ പരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതി അലക്ഷ്യ ഹര്‍ജിയും, സര്‍ക്കാര്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് നല്‍കിയിരിക്കുന്ന ഹര്‍ജിയും, വിധിയിലെ പിഴവ് തിരുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന അപേക്ഷയും കോടതി പരിഗണിച്ചേക്കും.
 

തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിന്നും എന്തെങ്കിലും പ്രതികൂല പരാമര്‍ശമുണ്ടായാല്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാകും. ഇതാണ് കേസില്‍ വാദംകേള്‍ക്കല്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെന്ന് ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com