വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി : തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ്

വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നതാണ് നിലവിലെ ചട്ടം
വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി : തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതിയുടെ നോട്ടീസ്. പരാതിപ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് റദ്ദാക്കണം. പരാതി തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യതയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

മുംബൈയില്‍ നിന്നുള്ള അഭിഭാഷകനായ സുനില്‍ ആഹ്യയാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നതാണ് നിലവിലെ ചട്ടം. 

വിവിപാറ്റ്, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമക്കേടിനെക്കുറിച്ച് പരാതിപ്പെട്ടാല്‍, അക്കാര്യം പരാതിക്കാരന്‍ തന്നെ തെളിയിക്കണം. അല്ലെങ്കില്‍ ജയില്‍ശിക്ഷയും പിഴയും ശിക്ഷ ലഭിക്കും. ഇത് ഒഴിവാക്കണമെന്നും ക്രിമിനല്‍ കുറ്റമാക്കിയത് റദ്ദാക്കണമെന്നും ആഹിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com