സൈന്യത്തിന്റെ പേരില്‍ വോട്ട് തേടല്‍ : മോദിക്കും അമിത് ഷാക്കുമെതിരെ നടപടി വേണം ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് കമ്മീഷനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്
സൈന്യത്തിന്റെ പേരില്‍ വോട്ട് തേടല്‍ : മോദിക്കും അമിത് ഷാക്കുമെതിരെ നടപടി വേണം ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ നടപടി എടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് കമ്മീഷനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. 

സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സൈന്യത്തെയും ബലാകോട്ട് ആക്രമണത്തെയും കുറിച്ച് പരാമര്‍ശിച്ച മോദിയുടെയും ബിജെപി അധ്യക്ഷന്റെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. 

സൈന്യത്തിന്റെ പേരില്‍ വോട്ടുചോദിച്ച മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മോദിയോടും അമിത് ഷായോടും 24 മണിക്കൂറിനകം വിശദീകരണം തേടണം. വര്‍ഗീയ പ്രസംഗങ്ങളിലൂടെ ജനങ്ങളെ വിഭജിക്കാന്‍ മോദിയും ബിജെപിയും ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com