'മോദിജി, കത്തിനശിച്ച ഫയലുകള്‍ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല'; ശാസ്ത്രിഭവന്‍ തിപിടുത്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ 

ഡല്‍ഹി ശാസ്ത്രിഭവനിലെ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
'മോദിജി, കത്തിനശിച്ച ഫയലുകള്‍ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല'; ശാസ്ത്രിഭവന്‍ തിപിടുത്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ 

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രിഭവനിലെ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കത്തിനശിച്ച ഫയലുകള്‍ താങ്കളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നാണ് മോദിയെ ഉദ്ദേശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. താങ്കളുടെ വിധി എഴുതുന്ന ദിനം വരുമെന്നും ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

ന്യൂഡല്‍ഹിയിലെ ശാസ്ത്രിഭവനിലാണ് തീപിടിത്തമുണ്ടായത്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിലാണ് കോര്‍പ്പറേറ്റ് അഫയേഴ്‌സ്, മാനവവിഭവശേഷി, നിയമം അടക്കം വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ തീപിടുത്തമാണ് സംഭവിച്ചതെന്നും വലിയ നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മിനിറ്റുകള്‍ക്കകം തീ അണച്ചെന്നുമാണ് അഗ്നിശമന സേന വ്യക്തമാക്കിയത്. 

എന്നാല്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത് കുറച്ചുസമയത്തിനകമാണ് മോദിക്കെതിരായ രാഹുലിന്റെ പരാമര്‍ശം വന്നത്.  'മോദിജി, കത്തിനശിച്ച ഫയലുകള്‍ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. നിങ്ങളുടെ വിധി എഴുതുന്ന ദിനം വരും '- രാഹുല്‍ കുറിച്ചു.

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ആവര്‍ത്തിച്ച് ഉന്നയിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com