ഇതെന്ത് അസംബന്ധമാണ്? രാഹുല്‍ ഇവിടെയാണ് ജനിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം;  മറുപടിയുമായി പ്രിയങ്ക (വീഡിയോ)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യമൊട്ടാകെ അറിയാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക വാദ്ര
ഇതെന്ത് അസംബന്ധമാണ്? രാഹുല്‍ ഇവിടെയാണ് ജനിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം;  മറുപടിയുമായി പ്രിയങ്ക (വീഡിയോ)

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യമൊട്ടാകെ അറിയാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക വാദ്ര. വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരവകുപ്പ് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

'രാഹുല്‍ ഇന്ത്യക്കാരനാണെന്ന് രാജ്യമൊട്ടാകെ അറിയാം. അദ്ദേഹം എവിടെയാണ് ജനിച്ചതെന്നും എല്ലാവര്‍ക്കും അറിയാം. എന്തു അസംബന്ധമാണ്?'- രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രിയങ്ക പറഞ്ഞു. 

വിദേശപൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് രാഹുലിന് നോട്ടീസ് നല്‍കിയത്. വിദേശ പൗരത്വ വിഷയത്തില്‍ സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. 

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. 2003 ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗം ഡയറക്ടര്‍ ബി സി ജോഷി രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com