ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു ; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഹെഡ്മാസ്റ്റര്‍ സുബ്ബറാവുവിനെ അറസ്റ്റു ചെയ്തു. കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. തിങ്കളാവ്ച വൈകീട്ട് കുട്ടി വയറുവേദന എടുക്കുന്നതായി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com