അതിഥികള്‍ക്ക് അരോചകമാംവിധം ചുംബിച്ചു; ലൈംഗിക ചേഷ്ടകള്‍ കാണിച്ചു; സ്വവര്‍ഗ ദമ്പതികളെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് പുറത്താക്കി

ഒരേ ലിംഗത്തിലുള്ളവര്‍ നൃത്തം ചെയ്യുന്നത് ഇവര്‍ക്ക് ദഹിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല
അതിഥികള്‍ക്ക് അരോചകമാംവിധം ചുംബിച്ചു; ലൈംഗിക ചേഷ്ടകള്‍ കാണിച്ചു; സ്വവര്‍ഗ ദമ്പതികളെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് പുറത്താക്കി

ചെന്നൈ: മറ്റുള്ളവര്‍ക്ക് അരോചകമാകും വിധം പെരുമാറിയെന്ന കാരണത്താല്‍ സ്വവര്‍ഗ ദമ്പതികളെ ചെന്നെയിലെ ഹോട്ടലില്‍ നിന്നു പുറത്താക്കി. ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലില്‍ നിന്നാണ് രസികാ ഗോപാലകൃഷ്ണന്‍, ശിവാങ്കി സിങ് എന്നീ യുവതികളെയാണ് മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പെരുമാറിയെന്ന കാരണത്താല്‍ ജൂലൈ 28ന് ഹോട്ടല്‍ അധികൃതര്‍ പുറത്താക്കിയത്. എന്നാല്‍ തങ്ങളെ മനപ്പൂര്‍വം കാരണങ്ങളുണ്ടാക്കി പുറത്താക്കുകയായിരുന്നെന്നും അതിഥികളെല്ലാം അവരവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നെന്നും രസിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ശനിയാഴ്ച രാത്രിയാണ് ഞാനും കൂട്ടുകാരിയും ദി സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഞങ്ങള്‍ നൃത്തം ചെയ്യുന്നതിനിടയില്‍ നാല്–അഞ്ച് പുരുഷന്മാര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും ഞങ്ങളെപ്പോലെ ആസ്വദിച്ച് നൃത്തം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ ഞങ്ങളില്‍ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന്  അറിയില്ല. ഒരേ ലിംഗത്തിലുള്ളവര്‍ നൃത്തം ചെയ്യുന്നത് ഇവര്‍ക്ക് ദഹിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല', രസിക തന്റെ പോസ്റ്റില്‍ കുറിച്ചു.

തുടര്‍ന്ന് ഇരുവരും വാഷിറൂമുലേക്ക് പോയി. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം വാഷ്‌റൂമിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ട് തുറന്നപ്പോള്‍ നാല് പുരുഷ ജിവനക്കാരും ഒരു സ്ത്രീയും പുറത്തു നില്‍ക്കുന്നത് കണ്ടു. രസികയും ശിവാങ്കിയും വാഷ്‌റൂമില്‍ 'മറ്റെന്തോ ചെയ്യുക'യായിരുന്നെന്നും നിരവധി പരാതികള്‍ ഇരുവരെ കുറിച്ചും മറ്റ് അതിഥികളില്‍ നിന്ന് ലഭിച്ചതിനാല്‍ ഹോട്ടലില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെന്നും രസിക കുറിപ്പില്‍ പറയുന്നു. എന്നാല്‍, താനും സുഹൃത്തും മറ്റുള്ളവര്‍ക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചി്ട്ടില്ലെന്ന് രസിക പോസ്റ്റില്‍ പറുന്നു

അതിഥികള്‍ക്ക് അരോചകമാകും വിധം സ്‌റ്റേജില്‍ കയിറിനിന്ന് ഇരുവരും ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജര്‍ പറഞ്ഞതെന്ന് ശിവാങ്കി സമൂഹമാധ്യമത്തില്‍ കുറിച്ചു. അതിന്റെ വിഡിയോ കൈയില്‍ ഉണ്ടെന്നാണ് മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ വിഡിയോ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പേള്‍ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അയാള്‍ വിഡിയോയെ കുറിച്ച് പറഞ്ഞത് കള്ളമാണ്. അത്തരത്തില്‍ ഒരു വിഡിയോ ഇല്ല', ശിവാങ്കി പറഞ്ഞു.

എന്നാല്‍ ഹോട്ടലുകളില്‍ അസ്വാഭികമായി പെരുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്രോസ് ഹോട്ടല്‍ റിസോര്‍ട്ടുകളുടെ സിഇഒ യങ്ക്യ പ്രകാശ് ചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

<

p>
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com