അഹിന്ദുവിന്റെ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അമിതിനെ 'പിടികൂടി' ട്വിറ്റര്‍; അന്ന് അശ്ലീല കമന്റ്, രോഷം 

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നയാള്‍ അഹിന്ദുവായതിന്റെ പേരില്‍, ഭക്ഷണം വേണ്ടെന്നുവെച്ച അമിത് ശുക്ലയ്‌ക്കെതിരെ വീണ്ടും രോഷം
അഹിന്ദുവിന്റെ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അമിതിനെ 'പിടികൂടി' ട്വിറ്റര്‍; അന്ന് അശ്ലീല കമന്റ്, രോഷം 

ന്യൂഡല്‍ഹി: സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നയാള്‍ അഹിന്ദുവായതിന്റെ പേരില്‍, ഭക്ഷണം വേണ്ടെന്നുവെച്ച അമിത് ശുക്ലയ്‌ക്കെതിരെ വീണ്ടും രോഷം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടത് തേടിപിടിച്ച് പുറത്തുവിട്ടിരിക്കുകയാണ് ട്വിറ്റര്‍. തുടര്‍ന്നാണ് അമിത്തിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നത്.

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെയുള്ള തസ്‌ലിമയുടെ ചിത്രത്തിന് താഴെയാണ് അമിത് അശ്ലീല കമന്റിട്ടിരിക്കുന്നത്. 2013ലിട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. ഒടുവില്‍ തസ്‌ലിമയും ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു. 

'ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ആളാണോ ഇത്? ഇയാള്‍ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലേ? അതോ  അഹിന്ദുവായതിനാലാണോ എന്നോട് അപമര്യാദയായി പെരുമാറിയത്'- സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് തസ്‌ലിമ കുറിച്ചു. 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഹിന്ദുവായ ഡെലിവെറി ബോയ് എന്ന കാരണത്താല്‍ അമിത് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതം തന്നെയാണെന്നും ആയിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com