'ആരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു': എച്ച്ഡി കുമാരസ്വാമി 

രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാനാണ് ആ​ഗ്രഹമെന്നും കുമാരസ്വാമി
'ആരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു': എച്ച്ഡി കുമാരസ്വാമി 

ബം​ഗ​ളൂ​രു: രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. സംസ്ഥാനത്തിനുവേണ്ടി ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാൻ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാനാണ് ആ​ഗ്രഹമെന്നും പറഞ്ഞു.

"രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ആവിചാരിതമായാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. മുഖ്യമന്ത്രിയായതും അങ്ങനെതന്നെ. മുഖ്യമന്ത്രി ആകാന്‍ രണ്ടുതവണ ദൈവം അവസരം നല്‍കി. രണ്ടു പ്രാവശ്യവും ആരേയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 14 മാസംകൊണ്ട് സംസ്ഥാനത്തിനുവേണ്ടി ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാൻ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്", കുമാരസ്വാമി പറഞ്ഞു. 

ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിക്കുകയാണ് താനെന്നും ജാതിഭ്രമമാണ് ഇന്ന് നടക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. "എന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അധികാരത്തില്‍ ഇരുന്നപ്പോള്‍ നല്ലത് ചെയ്തു. അത് ജനങ്ങളുടെ ഹൃദയത്തിലുണ്ടാകും", കുമാരസ്വാമി പറഞ്ഞു. 

കോണ്‍ഗ്രസ് - ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടർന്നാണ് എച്ച് ഡി കുമാരസ്വാമി സർക്കാർ രാജിവച്ചിരുന്നു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു രാജി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com