മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

മുംബൈ: പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  വരുന്ന 24 മണിക്കൂറില്‍ നഗരത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഗര്‍, റെയ്ഗഡ് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ചുവടുപിടിച്ച് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

മുംബൈ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ജില്ലകളായ താനെയിലും പാല്‍ഗറിലും കനത്തമഴയില്‍ ജനജീവിതം താറുമാറായിരിക്കുകയാണ്. താനെയില്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും മറ്റൊരാള്‍ക്ക് ബേക്കറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴയില്‍ പാല്‍ഗര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കടലില്‍ ഇറങ്ങരുതെന്നും വെളളക്കെട്ടിന് സാധ്യതയുളള പ്രദേശങ്ങളില്‍ പോകരുതെന്നും മുംബൈ നഗരവാസികളോട് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കനത്ത മഴയാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്. പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിന്റെ അടിയിലായി. ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. ഗതാഗതസംവിധാനങ്ങളെയും സാരമായി ബാധിച്ചു. തുടര്‍ന്നും ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നഗരവാസികളില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com