കശ്മീര്‍ വിഷയം: സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിച്ച് അമിത് ഷാ

അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു യോഗം.
കശ്മീര്‍ വിഷയം: സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗോബെ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായിട്ടായിരുന്നു കൂടിക്കാഴ്ച. 

അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു യോഗം. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കശ്മീരിലെ നിലവിലെ അവസ്ഥ വിലയിരുത്തിയെന്നാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതിനിടെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് യോഗമെന്ന് പാകിസ്ഥാന്‍ പറഞ്ഞു. ദേശീയ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങള്‍ക്കാണു യോഗത്തില്‍ പ്രാധാന്യം നല്‍കിയത്.

കശ്മീരില്‍ ഞായറാഴ്ച വൈകിട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.  ഹോട്ടലില്‍ യോഗം ചേരാനാണു തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല. രാഷ്ട്രീയ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്ന് എല്ലാ ഹോട്ടലുകള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍ വൈകിട്ട് തന്റെ വസതിയിലായിരിക്കും യോഗമെന്നു പിന്നീട് മെഹബൂബ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com