കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുന്നു; കശ്മിര്‍ നിലപാടിനോട് എതിര്‍പ്പ്; രാജ്യസഭയിലെ മുതിര്‍ന്ന നേതാവ് രാജിവച്ചു

കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ വിപ്പുമായ ഭുവനേശ്വര്‍ കാലിത രാജിവച്ചു
കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുന്നു; കശ്മിര്‍ നിലപാടിനോട് എതിര്‍പ്പ്; രാജ്യസഭയിലെ മുതിര്‍ന്ന നേതാവ് രാജിവച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്  പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന്
അഭിപ്രായപ്പെട്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ വിപ്പുമായ ഭുവനേശ്വര്‍ കാലിത രാജിവച്ചു. 

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത് ആത്മഹത്യാപരമാണ്. നിയമനിര്‍മ്മാണ ബില്‍ രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്ത് വിപ്പ് നല്‍കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിപ്പ് നല്‍കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവക്കുകയാണെന്ന് ഭുവനേശ്വര്‍ കാലിത പറഞ്ഞു.

പാര്‍ട്ടിയുടെ നേതൃത്വം കോണ്‍ഗ്രസിനെ നശിപ്പിക്കുയാണ്. പാര്‍ട്ടിയെ നാശത്തില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com