നൃത്തമാടിയും മധുരം വിതരണം ചെയ്തും ആഘോഷം: കേന്ദ്രസര്‍ക്കാരിന് കയ്യടിച്ച് കശ്മീരി പണ്ഡിറ്റുകള്‍

ഗുരുഗ്രാമിലെ കശ്മീരി പണ്ഡിറ്റുകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
നൃത്തമാടിയും മധുരം വിതരണം ചെയ്തും ആഘോഷം: കേന്ദ്രസര്‍ക്കാരിന് കയ്യടിച്ച് കശ്മീരി പണ്ഡിറ്റുകള്‍

ഡല്‍ഹി: കശ്മീരിന് പ്രത്യക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ആഹ്ലാദിച്ച് കശ്മീരി പണ്ഡിറ്റുകള്‍. ഡല്‍ഹിയില്‍ മധുരം വിതരണം ചെയ്ത പണ്ഡിറ്റുകള്‍ ലജ്പത് നഗറില്‍ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും സര്‍ക്കാര്‍ തീരുമാനത്തെ ആഘോഷിച്ചു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും കശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റ് വിഭാഗത്തിന് ഗുണമാകുമെന്നും കശ്മീരി സമിതി ദില്ലി പ്രസിഡന്റ്  സമിര്‍ ചുരുംഗൂ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിന്റെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മറ്റൊരു കശ്മീരി പണ്ഡിറ്റ് വ്യക്തമാക്കി. ഗുരുഗ്രാമിലെ കശ്മീരി പണ്ഡിറ്റുകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com