കശ്മീർ വിഭജനം; തീരുമാനം രാജ്യത്തിന് അനിവാര്യം; ഇതിനൊപ്പമാണെന്ന് കോൺ​ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ
കശ്മീർ വിഭജനം; തീരുമാനം രാജ്യത്തിന് അനിവാര്യം; ഇതിനൊപ്പമാണെന്ന് കോൺ​ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യൻ യൂനിയനോട് ചേരുന്നതിനെ പിന്തുണയ്ക്കുന്നതായി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. 

”ഈ നീക്കത്തെ പിന്തുണക്കുന്നു. ഇന്ത്യയുടെ പൂര്‍ണ ഐക്യത്തിനു വേണ്ടിയുള്ളതാണ് നീക്കം. ഭരണഘടനാ നടപടിക്രമം അനുസരിച്ചായിരുന്നു തീരുമാനം എടുത്തിരുന്നതെങ്കില്‍ ഇത് കുറേകൂടി നന്നായേനെ. അപ്പോള്‍ മറ്റ് ചോദ്യങ്ങളൊന്നും ഉയരുമായിരുന്നില്ല. ഈ തീരുമാനം ഇന്ത്യയുടെ താല്‍പര്യമാണ്. അതിനാല്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നു”- സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ രാജ്യസഭയ്ക്ക് പിന്നാലെ ലോക്സഭയിലും പ്രമേയം പാസായി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. 351 പ്രമേയത്തെ പിന്തുണച്ചപ്പോൾ 72 അം​ഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഒരം​ഗം വിട്ടുനിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com