'മോദി ജി ദീർഘദർശിയും ധൈര്യശാലിയുമാണ്'; കശ്മീരിന്റെ പ്രത്യേക പദവി ആ​ഗ്രഹിച്ചിരുന്നതെന്ന് നടി കങ്കണ 

തീവ്രവാദ വിമുക്ത രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ് തീരുമാനമെന്നും കങ്കണ
'മോദി ജി ദീർഘദർശിയും ധൈര്യശാലിയുമാണ്'; കശ്മീരിന്റെ പ്രത്യേക പദവി ആ​ഗ്രഹിച്ചിരുന്നതെന്ന് നടി കങ്കണ 

മ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഈ തീരുമാനം തീവ്രവാദ വിമുക്ത രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണെന്നാണ് കങ്കണയുടെ വാക്കുകൾ. നേട്ടത്തിൽ ഭാരതം മുഴുവനെയും ജമ്മുകശ്മീരിനെയും താൻ അഭിനന്ദിക്കുന്നെന്നും കങ്കണ പറഞ്ഞു. 

"ഈ തീരുമാനം തീവ്രവാദ വിമുക്ത രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ്. ഞാനും കഴിഞ്ഞ കുറച്ചുനാളുകളായി ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. പെട്ടെന്ന് സാധ്യമല്ലാത്ത ഈ ലക്ഷ്യത്തിലേയ്ക്ക് ആരെങ്കിലും എത്തുമെന്നും വിശ്വസിച്ചിരുന്നു. മോദി ജി അത് സഫലമാക്കി. അദ്ദേഹം ദീർഘദർശിയും ധൈര്യവും ശക്തിയുമുള്ള വ്യക്തിത്വത്തിനുടമയുമാണ്. ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യത്തെ യാഥാർഥ്യമാക്കി മാറ്റി. ഭാരതം മുഴുവനെയും ജമ്മുകശ്മീരിനെയും ഞാൻ അഭിനന്ദിക്കുന്നു", ട്വീറ്റിൽ കങ്കണ കുറിച്ചു. 

കങ്കണയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ ദിയ മിർസ, സൈറ വാസിം, അനുപം ഖേർ, സഞ്ജയ് സൂരി എന്നിവരും വിഷയത്തിൽ തന്റെ അഭഹിപ്രായങ്ങൾ രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com