രാജ്യത്ത് 'ബലാത്സംഗ പകര്‍ച്ചവ്യാധി'; പൂര്‍ണമായി വസ്ത്രം ധരിച്ചാല്‍ പോലും രക്ഷയില്ല; ഇതാണോ സംസ്‌കാരം?; തനുശ്രീ ദത്ത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2019 03:31 PM  |  

Last Updated: 06th August 2019 03:32 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ബലാത്സംഗ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ രാജ്യമായി ഇന്ത്യമാറുന്നുവെന്ന് ചലചിത്രകാരി തനുശ്രീ ദത്ത. ഉന്നാവേയിലെ സ്ത്രീപിഡനത്തിന്റെ അടിസ്ഥാനത്തിലാണ് തനുശ്രീയുടെ പ്രതികരണം.

നമ്മുടെ മഹത്തായ രാജ്യം പതുക്കെ പതുക്കെ ബലാത്സംഗം പകര്‍ച്ചവ്യാധിയായി പടര്‍ന്നു പിടിക്കുന്നവരുടെ നാടായി മാറുകയാണ്. ഉന്നാവ ബലാത്സംഗക്കേസില്‍ ഇരയുടെ വെളിപ്പെടുത്തല്‍ ഭയപ്പെടുത്തുന്നതാണെന്നും തനുശ്രി പറയുന്നു.

ഇന്ത്യയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗം  കുട്ടികളും സ്ത്രീകളും കൂട്ടബലാത്സംഗം ചെയ്യുപ്പെടുന്ന കേസുകളാണ്.  കുട്ടത്തോടെയുള്ള പെണ്‍ ശിശുഹത്യകള്‍ നടക്കുന്നു. സ്ത്രീധനത്തിന് വേണ്ടി തീകൊളുത്തി കൊല്ലുന്നു. ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയാകുന്നുഅവസാനം ആടുകളും പട്ടികളും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുന്നു. സംസ്‌കാരത്തെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുമ്പോള്‍ ഇവരുടെ യഥാര്‍ത്ഥ ചിന്താഗതിയാണെന്നും തനുശ്രീ ചോദിക്കുന്നു. നമ്മുടെ ലോകത്ത് ധാരാളം പേര്‍ ഷോട്ട്‌സും ബിക്കിനിയും ധരിക്കുന്നുണ്ട്. സ്ത്രീകള്‍ നഗ്നരായി കിടക്കുന്ന ബീച്ചുകളുണ്ട്. എന്നാല്‍ അവിടെയൊന്നും ബലാത്സംഗങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ ഇവിടെ. വസ്ത്രം പൂര്‍ണമായി ധരിച്ചാല്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും തനുശ്രി പറഞ്ഞു.