കശ്മീർ: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 05:31 AM |
Last Updated: 08th August 2019 05:31 AM | A+A A- |

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുമെന്നാണ് പ്രതീക്ഷ.
കശ്മീർ വിഷയം രാജ്യസഭയിൽ അവതരിപ്പിക്കാൻ എത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലുണ്ടായിരുന്ന 'അതീവ രഹസ്യം' എന്ന് എഴുതിയ പേപ്പറിൽ ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കുറിച്ചിരുന്നെങ്കിലും ഇന്നലെ അതുണ്ടായില്ല. ഇന്ന് അദ്ദേഹം രാജ്യത്തെ അഭിസംബന്ധന ചെയ്യുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
മാർച്ച് 27-ാം തിയതിയാണ് ഇതിന് മുൻപ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിന് പിന്നാലെയായിരുന്നു ഇത്.